എരുമേലി: ഇന്നലെയുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായ എയ്ഞ്ചല്‍വാലി, മൂക്കന്‍പെട്ടി പ്രദേശങ്ങള്‍ മുന്‍ എം.എല്‍.എയും കേരള ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്ജ് സന്ദര്‍ശിച്ചു.
ഇന്നലെ വിവിധ പ്രദേശങ്ങളിലായി ഉണ്ടായ എട്ടോളം ഉരുള്‍പൊട്ടലില്‍ 15ഓളം വീടുകള്‍ ഭാഗികമായും, എട്ടോളം വീടുകള്‍ പൂര്‍ണ്ണമായും നശിച്ചു.
മേഖലയിലെ നിരവധിപ്പേരുടെ ജീവിതമാണ് ദുരിതത്തിലായിരിക്കുന്നത്. വീടുകളിലും, വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായി.
റോഡുകളും, സംരക്ഷണ ഭിത്തികളും ഇടിഞ്ഞതോടെ അപകടാവസ്ഥയിലാണ്. നാശനഷ്ടങ്ങള്‍ വിലയിരുത്തി ഉദ്യോഗസ്ഥ ഭരണ കേന്ദ്രങ്ങള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനപക്ഷം മുക്കൂട്ടുതറ മണ്ഡലം പ്രസിഡന്റ് ബാബുക്കുട്ടന്‍ മുക്കൂട്ടുതറയും ഒപ്പമുണ്ടായിരുന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19