പിസി ജോര്‍ജ് യുഡിഎഫിലേക്ക്; പാലായില്‍ മല്‍സരിക്കും, പൂഞ്ഞാറില്‍ ഷോണ്‍?

ഈരാറ്റുപേട്ട: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റില്‍ മത്സരിക്കുമെന്നു സൂചന നല്‍കി പിസി ജോര്‍ജ് എംഎല്‍എ. കേരള ജനപക്ഷം അഞ്ചു സീറ്റില്‍ മത്സരിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

ഷോണ്‍ ജോര്‍ജ് പൂഞ്ഞാറില്‍ വന്നേക്കാം. പാലായില്‍ എന്തു നടക്കണമെന്ന് ജനപക്ഷം പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

താന്‍ യുഡിഎഫ് അനുഭാവിയാണെന്നും യുഡിഎഫില്‍ വന്നാല്‍ ഏഴ് സീറ്റില്‍ യുഡിഎഫ് ജയിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു. മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റില്‍ സംസാരിക്കവെയാണ് പാലായില്‍ മത്സരിക്കുന്ന കാര്യം പിസി ജോര്‍ജ് എംഎല്‍എ സൂചിപ്പിച്ചത്.

യുഡിഎഫുമായി ചര്‍ച്ചനടത്തുമെന്നും ചുരുങ്ങിയത് അഞ്ചു സീറ്റ് വേണമെന്ന് അറിയിച്ചിട്ടുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു. പൂഞ്ഞാര്‍, പാലാ, കാഞ്ഞിരപ്പള്ളി, ഇരിങ്ങാലക്കുട എന്നീ സീറ്റുകള്‍ക്ക് പുറമേ മലപ്പുറം ജില്ലയിലെ ഒരു സീറ്റ് ചോദിച്ചിട്ടുണ്ട്.

എട്ടിന് തിരുവനന്തപുരത്ത് ചേരുന്ന ജനപക്ഷം നേതൃ യോഗത്തില്‍ തീരുമാനമെടുക്കുമെന്നും പിസി ജോര്‍ജ് അറിയിച്ചു.

യുഡിഎഫിലെ പ്രാദേശിക എതിര്‍പ്പുകളെ വകവയ്ക്കുന്ന് ഇല്ലെന്നും ഇത്തരം കുശുമ്പും കുന്നായ്മയും കൊണ്ടാണ് കോണ്‍ഗ്രസ് ഈ നിലയില്‍ എത്തിയത് എന്നും പി സി ജോര്‍ജ് കുറ്റപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും പിസി ജോര്‍ജ് ഓര്‍മിപ്പിച്ചു.

You May Also Like

Leave a Reply