എം.എൽ.എ. എന്ന നിലയിലുള്ള കടമ ഇനിയും നിറവേറ്റും; പി.സി. ജോർജ്ജ്

ഈരാറ്റുപേട്ട: കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ജീവനക്കാർ ക്വാറന്റയിനിൽ പോയതിന്റെ അടിസ്ഥാനത്തിൽ ഡിപ്പോ പ്രവർത്തനം താത്ക്കാലിമായി നിർത്തിവച്ച സംഭവത്തിൽ തെറ്റിദ്ധാരണ പരത്താൻ ചില തല്പര്യകക്ഷികൾ ശ്രമിക്കുന്നതായി പി.സി. ജോർജ്ജ് എം.എൽ.എ. ആരോപിച്ചു.

കോവിഡ് സ്ഥിതീകരിച്ച പാലാ നഗരസഭയിലെ ജീവനക്കാരന്റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 18 ജീവനക്കാർ ക്വാറന്റയിനിൽ പോയതിന്റെ അടിസ്ഥാനത്തിൽ മറ്റ് ജീവനക്കാർ ജോലിക്ക് ഹാജരാകുന്നില്ല എന്ന വിവരം രാവിലെ 6.30 ന് ഈരാറ്റുപേട്ട എ.റ്റി.ഒ. അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയത്തിൽ ഇടപ്പെടുന്നത്.

മലയോരമേഖലകളായ അടിവാരം, കുന്നോന്നി, കൈപ്പള്ളി, ചോലത്തടം, ചേന്നാട്, വെള്ളികുളം, വഴിക്കടവ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി. സർവ്വീസിനെ മാത്രം ആശ്രയിക്കുന്ന യാത്രകാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ വേണ്ടിയാണ് സർവ്വീസ് നിർത്തിവച്ചിരിക്കുന്നു എന്ന വിവരം അറിയിച്ചത്.

എന്നാൽ തുടർന്ന് ബന്ധപ്പെട്ട അധികൃതരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഡിപ്പോയിലെ മുഴുവൻ ബസ്സുകളും അണുവിമുക്തമാക്കി സർവ്വീസ് പുനഃരാരംഭിക്കുവാൻ തീരുമാനിക്കുകയും അതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.

ഈ കോവിഡ് കാലത്തും നാടിനെ അനാവശ്യമായ രാഷ്ട്രീയ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴക്കുന്നത് അപഹാസ്യമായ നടപടിയാണെന്നും ജനപ്രതിനിധി എന്ന നിലയിലുള്ള ജനങ്ങളോടുള്ള തന്റെ കടമ ഇനിയും നിറവേറ്റുമെന്നും എം.എൽ.എ. പറഞ്ഞു.

You May Also Like

Leave a Reply