ചിരട്ടപ്പാല്‍ (കപ്പ് ലബ് റബ്ബര്‍)നെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഴ്‌സിന്റെ (ബി.ഐ.എസ്) കീഴില്‍ കൊണ്ടുവന്ന് ഇറക്കുമതി ചെയ്യാന്‍ നടക്കുന്ന നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ് ആവശ്യപ്പെട്ടു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
ഇത് സംബന്ധിച്ച് തീരുമാനം എടുക്കാനുള്ള നിര്‍ണ്ണായക യോഗം ഈ മാസം 29-ന് ഡല്‍ഹിയില്‍ നടക്കുകയാണ്. ഇത് റബ്ബറിന്റെ വലിയ വില തകര്‍ച്ചക്ക് കാരണമാകും.
മുന്‍പ് ഇത്തരത്തില്‍ നീക്കം ഉണ്ടായപ്പോള്‍ ശക്തമായ കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ഇടപെട്ടാണ് ഈ തീരുമാനം മാറ്റിവെച്ചത്. ഈ വിഷയത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19