സജി എസ് തെക്കേലി ന്റെ തെരഞ്ഞെടുപ്പ് പര്യടനം പി സി ജോർജ് എം എൽ എ ഉത്ഘാടനം ചെയ്തു.

ഭരണങ്ങാനം:ഈ വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ജനപക്ഷം കരുത്തു തെളിയിക്കുമെന്ന് പി സി ജോർജ് എം എൽ എ പറഞ്ഞു. ഇടതു വലതു മുന്നണികളുടെ ഒത്തു തീർപ്പു രാഷ്ട്രീയം കണ്ട് കേരള ജനത മടുത്തുവെന്നും അദ്ദേഹം കൂട്ടിചേർത്തു.ഭരണങ്ങാനത്ത് ജില്ലാപഞ്ചായത്ത് സ്ഥാനാർഥി സജി എസ് തെക്കേലിന്റെ തെരഞ്ഞെടുപ്പ് പര്യടനം ഉത്ഘാടനം ചെയ്തു. പ്രസംഗിക്കുകയായിരുന്നു എം എൽ എ .

ഡിവിഷനിലെ കടനാട്.കരൂർ,മീനിച്ചിൽ,പഞ്ചായത്തുകളിൽ പര്യടനത്തിനു ശേഷം പൈകയിൽ സമാപനയോഗം എം ൽ എ ഉത്ഘാടനം ചെയ്തു.

Advertisements

വിവിധ യോഗങ്ങളിൽ ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷൻ സ്ഥാനാർത്ഥി സജി എസ് തെക്കേൽ പാർട്ടി സംസ്ഥാന ജനറൽസെക്രട്ടറി സെബി പറമുണ്ട, ശ്രീകുമാർ സൂര്യ കിരൺ,ബൈജു മണ്ഡപത്തിക്കുന്നേൽ ജോണി വള്ളോംപുരയിടം,പോൾ ജോസഫ് ജോയി പുളിക്യക്കുന്നേൽ,മാമച്ചൻ എടേട്ട്,റോജോ ചവർനാനിക്കൽ,മത്തായിച്ചൻ ചരളയിൽ എന്നിവർ പ്രസംഗിച്ചു.

You May Also Like

Leave a Reply