ഈരാറ്റുപേട്ടയിലെ മുസ്ലിം സമൂഹത്തോട് മാപ്പപേക്ഷിച്ച് പിസി ജോര്‍ജ് എംഎല്‍എ

കോട്ടയം: മുമ്പ് ഈരാറ്റുപേട്ടയിലെ മുസ്ലിം സമുദായത്തിനെതിരെ താന്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച് പി സി ജോര്‍ജ്ജ് എംഎല്‍എ.

തന്റെ പരാമര്‍ശം തനിക്കെതിരായ ഒരു പരാമര്‍ശത്തെ തുടര്‍ന്ന് പെട്ടെന്നുണ്ടായ വികാര പ്രകടനമായിരുന്നുവെന്നും എന്നാല്‍ മുതിര്‍ന്ന പൊതു പ്രവര്‍ത്തകനായ താന്‍ അത്തരത്തിലൊരു പരാമര്‍ശം നടത്താന്‍ പാടില്ലാത്തതായിരുന്നുവെന്നും പി സി ജോര്‍ജ്ജ് കോട്ടയത്ത് പറഞ്ഞു.

Advertisements

കോട്ടയം പ്രസ് ക്ലബ് നടത്തിയ മീറ്റ് ദ പ്രസില്‍ പങ്കെടുത്തു സംസാരിക്കുകയാിരുന്നു. തന്റെ വാക്കുകള്‍ മുസ്ലിം സമുദായത്തെ വേദനിപ്പിച്ചതായി മനസ്സിലാക്കുന്നുവെന്നും പരസ്യമായി മാപ്പു പറയുന്നുവെന്നും ജോര്‍ജ്ജ് പറഞ്ഞു.

ആരെയും വേദനിപ്പിച്ച് രാഷ്ട്രീയ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനാവില്ല. അത് ഈരാറ്റുപേട്ടയില്‍ മാത്രമുണ്ടായ പ്രശ്‌നമാണ്. എന്നാല്‍ ഖേദം പ്രകടിപ്പിക്കുകയല്ല പരസ്യമായി മാപ്പു ചോദിക്കുകയാണ് ചെയ്യുന്നതെന്നും ജോര്‍ജ്ജ് പറഞ്ഞു.

മുസല്‍മാന്‍മാര്‍ വേഗം പൊരുത്തപ്പെടുന്നവരാണ്. ഈരാറ്റുപേട്ടയിലെ മുസല്‍മാന്‍മാര്‍ തന്നോട് പൊരുത്തപ്പെട്ടതാണെന്നും അതിനാല്‍ നിലവില്‍ പ്രശ്‌നമില്ലെന്നും ജോര്‍ജ്ജ് വ്യക്തമാക്കി.

You May Also Like

Leave a Reply