General News

പിണറായി ഭരണം അവസാനിപ്പിക്കാൻ ലോക്സഭ തിരഞ്ഞെടുപ്പിൽ വിധിയെഴുതണം : പി സി ജോർജ്

പിണറായിയുടെ ദുർഭരണത്തിന് അറുതി വരുത്താൻ ലോക്സഭ തിരഞ്ഞെടുപ്പിൽ കേരള ജനത വിധിയെഴുതണമെന്ന് കേരള ജനപക്ഷം സംസ്‌ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വികസനത്തിനും അഖണ്ഡതയ്ക്കും ഉതകുന്നതായിരിക്കണം ലോക്സഭ തിരഞ്ഞെടുപ്പ് ജനവിധി.

ജീവിച്ചിരിക്കുന്ന ഹിറ്റ്ലറായി പിണറായി വിജയൻ മാറി. ഒറ്റയടിക്ക് ജനങ്ങളെ കൊന്നൊടുക്കിയ ഏകാധിപതിയായിരുന്നു ഹിറ്റ്ലറെങ്കിൽ ഇഞ്ചിഞ്ചായി ജനങ്ങളെ കൊന്നൊടുക്കുന്ന ഹിറ്റ്ലറുടെ പുനർജന്മമായി പിണറായി വിജയൻ മാറിയതായും പാർട്ടി ചെയർമാൻ പി സി ജോർജ് പറഞ്ഞു.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ സാന്നിധ്യം അറിയിക്കുന്നതിനും മുന്നണി സംബന്ധമായ ചർച്ചകൾക്കുമായി അഞ്ചംഗ സമിതിയെ യോഗം ചുമതലപ്പെടുത്തി.

ലോക്സഭ തെരെഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി 20 ലോക്സഭാ മണ്ഡലങ്ങളിലും കൺവെൻഷനുകൾ സംഘടിപ്പിക്കുന്നതിന് സുരേഷ് പലപ്പൂർ,മേഴ്സി ചന്ദ്രൻ,ബെൻസി വർഗ്ഗീസ്, ഇ.ഒ.ജോൺ, സജി എസ് തെക്കേൽ,ബാബു എബ്രഹാം, ജോൺസൺ കൊച്ചുപറമ്പിൽ,അഡ്വ.സുബീഷ് ശങ്കർ, ഷാജി പാലാത്ത്, സി.ടി.ബാലകൃഷ്ണൻ ചേളാരി, ജോയ് വളവിൽ, പിഎംവത്സരാജ്, ബേബി കൊല്ലകൊമ്പിൽ എന്നിവരെ യോഗം ചുമതലപ്പെടുത്തി.

ഇ.കെ.ഹസ്സൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പാർട്ടി ചെയർമാൻ പി സി ജോർജ് ഉദ്ഘാടനം ചെയ്തു.അഡ്വ.ജോർജ് ജോസഫ്, പ്രൊഫ.സെബാസ്റ്റ്യൻ ജോസഫ്,സെബി പറമുണ്ട ,ഉമ്മച്ചൻ കൂറ്റനാൽ,അഡ്വ. ഷൈജോ ഹസ്സൻ, കെ എഫ് കുര്യൻ,അഡ്വ. ഷോൺ ജോർജ്,പ്രൊഫ.ജോസഫ് ടി ജോസ്, എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.