കാട്ടുപന്നിയെ വകവരുത്താന്‍ തോക്കെടുക്കുമെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ

കാട്ടുപന്നിയെ വകവരുത്താന്‍ തോക്കെടുക്കുമെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ഞര്‍ക്കാട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ വെട്ടിക്കല്‍ പുരുഷോത്തമന്‍ -രേവമ്മ ദമ്പതികളെ വസതിയില്‍ എത്തി സന്ദര്‍ശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാട്ടുപന്നിയുടെ അക്രമത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തിര സഹായത്തിനും, നഷ്ടപരിഹാരത്തിനും ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. നാട്ടിലിറങ്ങി ജനജീവിതം ദുസ്സഹമാക്കുന്ന കാട്ടുപന്നികളെ ലൈസന്‍സ് ഉള്ള തോക്ക് ഉപയോഗിച്ച് വെടിവെച്ചു കൊല്ലാന്‍ ജനങ്ങള്‍ യാതൊരു മടിയും കാണിക്കേണ്ടന്നും ഇത്തരത്തില്‍ കൊല്ലുന്ന ഓരോ പന്നിക്കും ആയിരം രൂപ വരെ ലഭിക്കുമെന്നുമുള്ളതാണ് നിയമമെന്ന് അദ്ദേഹം പറഞ്ഞു.

Advertisements

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാന്‍ താന്‍ തന്നെ കാട്ടുപന്നിയെ വെടിവയ്ക്കാന്‍ നേരിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

വീടിന് സമീപത്തുള്ള റബര്‍ തോട്ടത്തിലെ കുടിവെള്ള സ്രോതസ്സില്‍ നിന്നും വീട്ടിലേക്ക് ജലം എടുക്കുന്നതിനായി പൈപ്പ് കുത്തുവാന്‍ പോയപ്പോഴാണ് സമീപത്തെ തോട്ടില്‍ നിന്നിരുന്ന കാട്ടുപന്നി പുരുഷോത്തമന്‍ -രേവമ്മ ദമ്പതികളെ ആക്രമിച്ചത്.

You May Also Like

Leave a Reply