കര്‍ഷകരെ തളര്‍ത്തരുത്: പി.സി. സിറിയക്

കര്‍ഷകര്‍ തളര്‍ന്നാല്‍ ഒപ്പം സമൂഹവും തകരുമെന്നും അത് രാഷ്ട്രത്തിന്റെ തകര്‍ച്ചയിലേക്ക് മാറുമെന്നും തമിഴ്‌നാട് മുന്‍ ചീഫ് സെക്രട്ടറിയും ഇന്‍ഫാം ദേശിയ പ്രസിഡന്റുമായ പി.സി. സിറിയക് ഐ.എ.എസ്. പറഞ്ഞു.

അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ കര്‍ഷക നിയമം: 2020 എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്തു ആകപ്പാടെ വളര്‍ച്ച കണ്ട കാര്‍ഷിക മേഖലയും കൂടി കയ്യിടക്കാനുള്ള ബഹുരാഷ്ട്ര കുത്തകകളുടെ കുബുദ്ധിയില്‍ ഉദിച്ച നിയമങ്ങള്‍ ആണ് 2020-ല്‍ പാസ്സാക്കിയ മൂന്നു കര്‍ഷക നിയമങ്ങള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisements

കോളേജ് മാനേജര്‍ വെരി. റവ. ഡോ അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗ്ഗീസ് മേക്കാടന്‍, കോഴ്‌സ് കോര്‍ഡിനേറ്റര്‍ ഫാ. ജോര്‍ജ് പുല്ലുകാലയില്‍ ഐ.ക്യു.എ.സി. കോര്‍ഡിനേറ്റര്‍ ഡോ. ജിലു ആനി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

You May Also Like

Leave a Reply