പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി നൂഹ് പടിയിറങ്ങുന്നു; നരസിംഹുഗാരി ടിഎല്‍ റെഡ്ഡി പുതിയ കളക്ടര്‍

പത്തനംതിട്ട: ജില്ലാ കലക്ടര്‍ ചുമതലയില്‍ നിന്ന് പി.ബി.നൂഹ് ഒഴിയുന്നു. സഹകരണ രജിസ്ട്രാര്‍ ചുമതലയാണ് ഇനി നൂഹിന് നിര്‍വഹിക്കാനുള്ളത്. പ്രതിസന്ധി കാലഘട്ടത്തില്‍ പത്തനംതിട്ടയെ നയിച്ച കലക്ടറെ നാട്ടുകാര്‍ മറക്കില്ല.

2018 ജൂണ്‍ മൂന്നിനാണ് പി.ബി.നൂഹ് പത്തനംതിട്ട ജില്ലാ കലക്ടറായി ചുമതലയേല്‍ക്കുന്നത്. ഏകദേശം രണ്ടരവര്‍ഷം പൂര്‍ത്തിയാക്കി. ഈ രണ്ടര വര്‍ഷത്തിനിടയില്‍ ഏറെ പ്രതിസന്ധികള്‍ നേരിട്ടു.

എല്ലാ പ്രതിസന്ധികളിലും മുന്നില്‍ നിന്ന് നയിക്കുന്ന നായകന്റെ റോള്‍ ആയിരുന്നു നൂഹിന്. പ്രളയം, കോവിഡ് പ്രതിസന്ധികള്‍ കലക്ടറുടെ ഉത്തരവാദിത്തം ഇരട്ടിപ്പിച്ചു.

ഈ സമയത്തെല്ലാം അവസരോചിതമായ പ്രവര്‍ത്തനങ്ങളായിരുന്നു നൂഹിന്റേത്. കലക്ടര്‍ക്കൊപ്പം ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കാന്‍ യുവാക്കള്‍ അടക്കം നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

ശബരിമല യുവതീപ്രവേശനത്തിനെതിരായ പ്രതിഷേധം ആളികത്തിയപ്പോഴും ജില്ലാ കലക്ടര്‍ എന്ന നിലയില്‍ നൂഹിന്റെ പ്രവര്‍ത്തനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

‘ഞങ്ങളെ വിട്ടിട്ടുപോകല്ലേ സാര്‍’- ബുധനാഴ്ച രാത്രി ജില്ലാ കളക്ടര്‍ പി.ബി.നൂഹിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ വന്നു നിറഞ്ഞ സന്ദേശങ്ങളിലേറെയും ഈ വാക്കുകളായിരുന്നു. മൂവാറ്റുപുഴ സ്വദേശിയായ നൂഹ് 2012 സിവില്‍ സര്‍വീസ് ബാച്ച് അംഗമാണ്.

സര്‍വീസ് ജീവിതത്തില്‍ പകരംവെയ്ക്കാനാകാത്ത അനുഭവങ്ങളാണ് പത്തനംതിട്ട ജില്ല നല്‍കിയതെന്നും പ്രതിസന്ധികള്‍ മറികടക്കാനായത് നാടിന്റെ പിന്തുണയാലാണെന്നും പി.ബി നൂഹ് പറഞ്ഞു. സഹകരണ രജിസ്ട്രാര്‍ നരസിംഹുഗാരി ടിഎല്‍ റെഡ്ഡിയാണ് ജില്ലയുടെ പുതിയ കളക്ടര്‍.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply