erumely

പഴയിടം-ചേനപ്പാടി റോഡ് റീ ടാറിങ്ങിന് ടെൻഡറായി

എരുമേലി : തകർന്നു കിടക്കുന്ന പഴയിടം – ചേനപ്പാടി- എരുമേലി റോഡ് റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കുന്നതിന് എസ്റ്റിമേറ്റ് പ്രകാരം ആവശ്യമായി വരുന്ന മുഴുവൻ തുകയായ നാലു കോടി രൂപയ്ക്കും ഭരണാനുമതി ലഭ്യമായതായി പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.

ഇതിൽ ഒന്നാം ഘട്ടമായി 75 ലക്ഷം രൂപയുടെ പ്രവർത്തികൾക്ക് ടെൻഡർ ക്ഷണിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മാസം 29 ആം തീയതി ടെൻഡർ ഓപ്പൺ ചെയ്യും. ടെൻഡർ ഉറപ്പിച്ച് മെയ് മാസത്തിൽ തന്നെ റീ ടാറിങ് പ്രവർത്തികൾ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നു.

അവശേഷിക്കുന്ന ഭാഗം കൂടി മെയ് മാസത്തിൽ ടെൻഡർ ക്ഷണിച്ചു നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ റോഡ് റിടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കും എന്നും എംഎൽഎ അറിയിച്ചു.

Leave a Reply

Your email address will not be published.