പ്രസവവാര്‍ഡിലെ കൂട്ടിരിപ്പുകാരിക്കും കോവിഡ്, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍മാരടക്കം 130 പേര്‍ നിരീക്ഷണത്തില്‍

കോട്ടയം: ആശങ്ക ഉയര്‍ത്തി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. പ്രസവവാര്‍ഡിലെ കൂട്ടിരിപ്പുകാരിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ 13 പേര്‍ക്കാണ് ഗൈനക്കോളജി വിഭാഗത്തില്‍ മാത്രം രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ അടക്കം 130 പേര്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ഇവര്‍ക്കു പുറമെ, നേത്രരോഗ വിഭാഗത്തിലും അസ്ഥിരോഗ വിഭാഗത്തിലും ചികില്‍സയ്‌ക്കെത്തിയവര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് 18 ഡോക്ടര്‍മാരാണ് നിരീക്ഷണത്തില്‍ പോയത്.

ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിരീക്ഷണത്തില്‍ പോകേണ്ടി വരുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

You May Also Like

Leave a Reply