രക്ഷിതാക്കൾക്ക് പരിശീലനവുമായി അരുവിത്തുറ സെന്റ് മേരിസ്

സ്കൂളുകൾ അടഞ്ഞുകിടക്കുന്ന ഈ കോവിഡ് കാലത്ത് വീടുകൾ ആണ് വിദ്യാലയങ്ങൾ, മാതാപിതാക്കളാണ് പ്രധാന അധ്യാപകർ.

വീട്ടിലിരുത്തി കുട്ടികളെ എങ്ങനെയാണ് പഠിപ്പിക്കുക എന്നതിനുള്ള പരിശീലനം രക്ഷിതാക്കൾക്ക് നൽകി അരുവിത്തുറ സെൻമേരിസ് മാതൃകയായി.

Advertisements

പേരെന്റ് ടീച്ചർ എന്നു പേരിട്ടിരിക്കുന്ന ഈ ശില്പശാല ഉദ്ഘാടനം സ്കൂൾ മാനേജർ Rev. Dr. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ നിർവഹിച്ചു.

കോവിഡ് മാനദണ്ഡമനുസരിച്ച് ഓരോ ഡിവിഷനിൽ നിന്നുള്ള രക്ഷിതാക്കൾക്ക് ഓരോ ദിവസം പരിശീലനം നൽകുന്നു. ഹെഡ്മിസ്ട്രെസ് സി. സൗമ്യയും അദ്ധ്യാപകരും പരിശീലനത്തിനു നേതൃത്വം നൽകുന്നു.

You May Also Like

Leave a Reply