കോട്ടയം: കോട്ടയം ജില്ലയില്‍ ആശങ്കാകേന്ദ്രമായി മാറിയിരിക്കുകയാണ് പാറത്തോട് ഗ്രാമപഞ്ചായത്ത്. ഇന്നു മാത്രം ഇവിടെ രോഗം സ്ഥിരീകരിച്ചത് 15 പേര്‍ക്കാണ്.
ജില്ലയില്‍ ആകെ സ്്ഥിരീകരിച്ച 25 കേസുകളില്‍ 22 എണ്ണവും സമ്പര്‍ക്കത്തിലൂടെയാണെന്നത് ജില്ലാ ഭരണകൂടത്തെയും ആരോഗ്യ വകുപ്പിനെയും ഒരുപോലെ ആശങ്കയിലാക്കുന്നു.
എട്ടാം വാര്‍ഡില്‍ താമസിക്കുന്ന 12 പേരും ഏഴാം വാര്‍ഡില്‍നിന്നുള്ള രണ്ടു പേരും ഒന്‍പതാം വാര്‍ഡില്‍നിന്നുള്ള ഒരാളുമടക്കം 15 പേര്‍ക്കാണ് പാറത്തോട് പഞ്ചായത്തില്‍ രോഗബാധ ഇന്നു സ്ഥിരീകരിച്ചത്.
നേരത്തെ രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരാണിവര്‍. ഇദ്ദേഹത്തിന്റെതന്നെ സമ്പര്‍ക്ക പട്ടികയിലുള്ള വാഴൂര്‍ സ്വദേശി(19)ക്കും സ്വകാര്യ ആശുപത്രി ജീവനക്കാരിയായ എരുമേലി സ്വദേശിനി(35)ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
