പാലാ: പാറപ്പള്ളി കോളനി നിവാസികളുടെ ചിരകാലാഭിലാഷം മാണി സി കാപ്പൻ എം എൽ എ യുടെ കരുതലിൽ യാഥാർത്ഥ്യമാകുന്നു. പാറപ്പള്ളി കോളനി റോഡ് നിർമ്മാണത്തിനായി 30 ലക്ഷം രൂപ അനുവദിച്ചതോടെയാണ് കോളനി നിവാസികളുടെ ചിരകാലാഭിലാഷം പൂവണിയുന്നത്.

റോഡിൻ്റെ നിർമ്മാണോൽഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോയി കുഴിപ്പാല, ജില്ലാ പഞ്ചായത്ത് മെംബർ രാജേഷ് വാളിപ്ലാക്കൽ, പഞ്ചായത്ത് മെംബർമർ ആയ ബിന്ദു, ഷിബു പൂവേലി, മുൻ പഞ്ചയത്ത് സെക്രട്ടറി സുശീലൻ, മുൻസിപ്പൽ കൗൺസിലർ ബിനു പുളിക്കകണ്ടം, എം പി കൃഷ്ണൻനായർ തുടങ്ങിയവർ പങ്കെടുത്തു.