ഈരാറ്റുപേട്ട: ടൗൺപ്രദേശത്ത് ഏറ്റവും കൂടുതൽ വികസന സാധ്യതകളുള്ള പാണം തോട് -വേലം തോട് റോഡ്പൂഞ്ഞാർ എം.എൽ.എ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 3 ലക്ഷം രൂപ ഉപയോഗിച്ചാണ് ഒന്നാം ഘട്ട പണി പൂർത്തീകരിച്ചത്.
തുടർവർക്കിനുള്ള ബാക്കി തുക അടുത്ത സാമ്പത്തിക വർഷം അനുവദിക്കുമെന്നും എം.എൽ.എ. ഉറപ്പ് നൽകി. ഈരാറ്റുപേട്ട നഗരസഭ അദ്ധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ച സമ്മേളനം വാർഡ് കൗൺസിലർ ഡോ: സഹില ഫിർദൗസ് സ്വാഗതം പറഞ്ഞു.

നഗരസഭ വൈസ് ചെയർമാൻ അഡ്വ: വി.എം.ഇല്യാസ് മുഖ്യ പ്രഭാഷണം നടത്തി, നഗരസഭ കൗൺസിലർമാരായ പി.എം അബ്ദുൽ ഖാദർ ,എസ്.കെ നൗഫൽ, റിയാസ് പ്ലാമൂട്ടിൽ, അൻസൽന പരി ക്കുട്ടി മുൻ കൗൺസിലർ അൻവർ അലിയാർ ഹസീബ് വെളിയത്ത്, എം.എഫ് അബ്ദുൽ ഖാദർ എന്നിവരും സംസാരിച്ചു, ഇർഷാദ് വേലം തോട്ടിൽ നന്ദിയും പറഞ്ഞു.