പനിയ്ക്കപ്പാലത്ത് ആറാം മൈലില്‍ ബൈക്ക് നിയന്ത്രണം വിട്ട് രണ്ടു കാറിലിടിച്ചു: ബൈക്ക് യാത്രികനു പരിക്ക്

ഈരാറ്റുപേട്ട: ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍ പന്‌യക്കപ്പാലത്തിനടുത്ത് ആറാം മൈലില്‍ ബൈക്ക് രണ്ടു കാറുകളിലിടിച്ച് ഉണ്ടായ അപകടത്തില്‍ യുവാവിനു പരിക്ക്.

പാലാ ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇരു കാറുകളിലും ഇടിയ്ക്കുകയായിരുന്നുവെന്നാണു സൂചനയെന്ന് പോലീസ് അറിയിച്ചു.

യുവാവിന്റെ കാലിനാണ് പരിക്ക്. ഇയാളെ ഭരണങ്ങാനം മേരിഗിരി ആശുപത്രിയിലേക്ക് മാറ്റി. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

join group new

You May Also Like

Leave a Reply