ഈരാറ്റുപേട്ട – പാലാ റോഡില്‍ ഏറ്റവും ശോചനീയാവസ്ഥയില്‍ കിടക്കുന്ന പ്രദേശമാണ് പനയ്ക്കപ്പാലം ടൗണ്‍. ബഹുമാനപ്പെട്ട എംഎല്‍എ ശ്രീ മാണി സി കാപ്പന്റെയും പഞ്ചായത്ത് ഭരണസമിതിയുടെയും സംയുക്തമായ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്ന് പനയ്ക്കപ്പാലത്ത് എത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ റോഡിന്റെ ശോചനീയാവസ്ഥ ബോധ്യപ്പെടുത്തി.
നിലവില്‍ അനുവദിച്ചിരിക്കുന്ന നാലു കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തിയില്‍ തന്നെ ബസ് ബേ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ക്രമീകരിക്കുവാന്‍ തീരുമാനമായി.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
ബസ് ബേയോടൊപ്പം നടപ്പാത നിര്‍മ്മിക്കുന്നതിന് 5 ലക്ഷം രൂപ ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിച്ചതും ഇതോടൊപ്പം നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പനയ്ക്കപ്പാലം ടൗണ്‍ വികസനം പൂര്‍ത്തീകരിക്കും.
തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പനയ്ക്കപ്പാലത്ത് പുതിയ പാലം നിര്‍മിക്കുന്നതിനും വെള്ളം കയറുന്ന പ്രദേശങ്ങളായ പനയ്ക്കപ്പാലം, കീഴമ്പാറ, അമ്പാറ,ദീപ്തി,കുന്നേമുറി പ്പാലം, കൊച്ചിടപ്പാടി, ചെത്തിമറ്റം തുടങ്ങിയ പ്രദേശങ്ങളില്‍ റോഡ് ഉയര്‍ത്തി വീതികൂട്ടി നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കാനും പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19