പനിയ്ക്കപ്പാലത്തിനടുത്ത് പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

ഈരാറ്റുപേട്ട: പാലാ ഈരാറ്റുപേട്ട റോഡില്‍ പനിയ്ക്കപ്പാലത്തിനടുത്ത് ആറാം മൈലില്‍ പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്.

ഇവരെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം 8.15 ഓടെയായിരുന്നു അപകടം.

Advertisements

അരുവിത്തുറ പാറയില്‍ രാജുവിന്റെ മകന്‍ അജിത്, ഇവരുടെ ബന്ധുവായ ഭരണങ്ങാനം സ്വദേശി ജിബിന്‍ രാജു എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

ഇവരെ വിദഗ്ധ ചികില്‍സയ്ക്ക് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

You May Also Like

Leave a Reply