ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പാലാ റോഡില്‍ പനയ്ക്കപ്പാലത്തിനടുത്ത് സ്കൂട്ടറും പിക്കപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണം രണ്ടായി.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന പാലാ ഇളന്തോട്ടം മൂന്നുതൊട്ടിയില്‍ ജിബിന്‍ രാജു (31)വും മരിച്ചു.
Advertisements
നേരത്തെ, അപകടത്തില്‍ പാറയില്‍ അജിത് ജേക്കബ് (29) മരിച്ചിരുന്നു. ജനുവരി ഏഴിന് വിവാഹം നടക്കാനിരിക്കെയാണ് അജിത്തിനെ മരണം തട്ടിയെടുത്തത്.
ശനിയാഴ്ച വൈകുന്നേരം എട്ടേകാലോടെയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം.