പാലായിലെ പല്ലാട്ട് വീട്ടില്‍ നിന്ന് പൂരത്തിന്റെ പുണ്യപ്പറമ്പിലേക്ക് തലയെടുപ്പോടെ ബ്രഹ്‌മദത്തന്‍

തൃശ്ശൂര്‍ പൂരപ്രസിദ്ധമായ തെക്കോട്ട് ഇറക്കത്തില്‍ കോട്ടയത്തിന്റെ അഭിമാന സാന്നിധ്യമായി ഈ ഗജസമ്രാട്ട്. കോവിഡ്കാലത്ത് നിയന്ത്രണങ്ങളുടെ നടുവില്‍ തൃശൂര്‍ പൂരത്തിന് സാദര സാന്നിധ്യമാവുകയായിരുന്നു പല്ലാട്ട് ബ്രഹ്‌മദത്തന്‍.

പൂരത്തില്‍ പാറമേക്കാവ് വിഭാഗത്തിന്റെ പതിനഞ്ച് ആനകളില്‍ ഒന്നാം നിരയിയിലെ സ്ഥാനം ആയിരുന്നു ഈ ഗജ കേസരിക്ക്. മദ്ധ്യ തിരുവിതാംകൂര്‍ ഭാഗത്ത് നിന്നും ഇത്തവണ ബ്രഹ്‌മദത്തന്‍ മാത്രമായിരുന്നു പൂരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.

Advertisements

തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ ആനയോട്ടത്തിന് വര്‍ഷങ്ങളായി പങ്കെടുക്കുന്ന ബ്രഹ്‌മദത്തന്‍ കേരളത്തിലെ പ്രധാന ഉത്സവങ്ങളിലെയും നിറ സാന്നിധ്യമാണ്.

ഉത്സവ പറമ്പില്‍, ശാന്ത ശീലം കൊണ്ട് ആരാധകരെ സൃഷ്ടിച്ച ബ്രഹ്‌മദത്തന്‍ പാലായിലുള്ള പല്ലാട്ട് തറവാട്ടിലെ അംഗമാണ്. ആനയുടമ സംഘടനയുടെ സംസ്ഥാന ഭാരവാഹിയും ഹിന്ദു ഐക്യവേദി നേതാവുമായ അഡ്വ.രാജേഷ് പല്ലാട്ടിന്റെ ആനയാണിത്.

മൂന്ന് വര്‍ഷം മുമ്പ് തൃശൂര്‍ പൂരത്തില്‍ രാത്രി പൂരത്തിന് പാറമേക്കാവ് ഭഗവതിയുടെ തിടമ്പ് എടുക്കാന്‍ അവസരം ലഭിച്ച ഈ ഗജവീരന്‍ വര്‍ഷങ്ങളായി തൃശൂര്‍ പൂരത്തിലെ സ്ഥിരം സാന്നിധ്യമാണ്.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply