രാമപുരം: പാലവേലി ശ്രീവിരാട് വിശ്വകർമ്മ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചു നടന്ന സർവ്വൈശ്യര്യപൂജ മാണി സി കാപ്പൻ എം എൽ എ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

പ്രസിഡൻ്റ് കെ ആർ രാമൻകുട്ടി അധ്യക്ഷത വഹിച്ചു. രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തേഷ്, പഞ്ചായത്തംഗം ജയ്മോൻ മൊയോരത്ത്, ടി എസ് ശ്രീധരൻ തയ്യിൽ, മോഹനൻ വി ആർ, ടി എൽ ശശി തട്ടുകുന്നേൽ, വി ജി ചന്ദ്രൻ, എം വി ദിവാകരൻ എന്നിവർ പ്രസംഗിച്ചു.