Pala News

പാലാ നഗരസഭയുടെ കീഴിലുള്ള വനിതാ ഹോസ്റ്റൽ പ്രവർത്തിപ്പിക്കണം

പാലാ: കോവിഡ് കാലത്ത് അടച്ചിടേണ്ടി വന്ന പാലാ നഗരസഭയുടെ കീഴിലുള്ള വർക്കിംഗ് വിമൻസ് ഹോസ്റ്റൽ എത്രയും വേഗം തുറന്നു പ്രവർത്തിപ്പിക്കുവാൻ നടപടി ഉണ്ടാവണമെന്ന് വിവിധ വനിതാ സംഘടനകൾ ആവശ്യപ്പെട്ടു.

സ്ത്രീപക്ഷ നിലപാട് സ്വീകരിക്കാതെ ബാലിശമായ ആവശ്യം ഉയർത്തി 100 വനിതകൾക്ക് സുരക്ഷിത താമസ സൗകര്യം ഒരുക്കാവുന്ന മൂന്നു നിലകളോടുകൂടിയ ഹോസ്റ്റൽ കെട്ടിട സമുച്ചയം മൂന്ന് കുട്ടികൾ മാത്രമുള്ള അംഗൻവാടിക്കായി വിട്ടുകൊടുക്കണമെന്നുള്ള ചില കേന്ദ്രങ്ങളുടെ ആവശ്യം ബാലിശമാണെന്ന് കേരള വനിതാ വികസന കോർപ് റേഷൻ ഭരണ സമിതി അംഗം പെണ്ണമ്മ ജോസ്ഥ് പറഞ്ഞു.

മീനച്ചിൽ താലൂക്കിലെ ഏക വർക്കിംഗ്‌ വിമൻസ് ഹോസ്റ്റൽ ഇതു മാത്രവുമാണ്. ഈ കെട്ടിടത്തിൽ മറ്റു സ്ഥാപനങ്ങൾ പ്രവർത്തിപ്പിച്ചാൽ വനിതാ ഹോസ്റ്റലായി പ്രവർത്തിപ്പിക്കാനാവില്ല.

വിവിധ വനിതാ സംഘടനാ പ്രതിനിധികളും ജനപ്രതിനിധികളും ഹോസ്റ്റലിനു മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പെണ്ണമ്മ ജോസഫ്‌. കൗൺസിലർ ലീനാ സണ്ണി അദ്ധ്യക്ഷത വഹിച്ചു. ബെറ്റി ഷാജു ബിജിജോ ജി ,നീന ചെറുവള്ളി, മായാപ്രദിപ്, മീനു ചാൾസ് ,നിർമ്മല മണി, ലിസമ്മ ബോസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.