പാലാ പത്താം വാര്‍ഡില്‍ അഭിമാന പോരാട്ടം; പോരാട്ട ചൂടില്‍ വാഴുന്നതാര്?

പാലാ: പാലാ നഗരസഭാ തെരഞ്ഞെടുപ്പില്‍ ഏവരും ഉറ്റുനോക്കുന്ന മത്സരമാണ് 10ാം വാര്‍ഡിലെ പോരാട്ടം. പല കാരണങ്ങള്‍ കൊണ്ടും ശ്രദ്ധ നേടുകയാണ് പത്താം വാര്‍ഡിലെ പോരാട്ടം.

പാലാ നഗരസഭാ പത്താം വാര്‍ഡില്‍ ജയിക്കുന്നയാളാവും നഗരസഭാ ചെയര്‍മാന്‍ എന്നതാണ് ഇവിടുത്തെ പോരാട്ടത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്.

Advertisements

10-ാം വാര്‍ഡിലെ മത്സരത്തിന് വീറുംവാശിയും കൂടുന്നതിനു മറ്റൊരു കാരണവുമുണ്ട്. കേരള കോണ്‍ഗ്രസ് ജോസ് -ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം നടക്കുന്ന വാര്‍ഡു കൂടെയാണ് പത്താം വാര്‍ഡ്.

യു.ഡി.എഫിന്റെ സ്ഥാനാര്‍ഥിയായി മുന്‍ ചെയര്‍മാനും കഴിഞ്ഞ തവണ വൈസ് ചെയര്‍മാനുമായിരുന്ന കുര്യാക്കോസ് പടവനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥിയായി എത്തുന്നത് മുന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കരയാണ്.

കേരളാകോണ്‍ഗ്രസ് ജോസഫ് ജോസ് വിഭാഗങ്ങള്‍ നേരിട്ട് പോരടിക്കുന്ന ഇവിടുത്തെ വിജയം ഇരുകൂട്ടര്‍ക്കും അഭിമാന പ്രശ്‌നവുമാണ്. ഇരുവര്‍ക്കും കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി അനന്തകൃഷ്ണനാകുമോ എന്നതും കണ്ടറിയേണ്ടതുണ്ട്.

സ്വതന്ത്രനായി ചെത്തിമറ്റം റെസിഡന്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ആന്റണി എള്ളുംകാലാ
യും മത്സരരംഗത്തുണ്ട്. യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കുര്യാക്കോസ് പടവനും വാര്‍ഡിലെ ജനങ്ങള്‍ തന്നെ കൈവിടില്ലെന്ന് ആന്റോ പടിഞ്ഞാറെക്കരയും വീറോടെ പറയുന്നു.

കേരള കോണ്‍ഗ്രസ് വിഭാഗങ്ങളുടെ തര്‍ക്കം എന്‍ഡിഎയ്ക്കു കൂടുതല്‍ സാധ്യത നല്‍കുന്നുവെന്ന് അനന്തകൃഷ്ണന്‍ പറയുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥി ആന്റണിയും നല്ല ആത്മവിശ്വാസത്തിലാണ്.

You May Also Like

Leave a Reply