പാലാ: പാലാ അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ടായി ബേബി ഉഴുത്തു വാൽ (കേരള കോൺ.(എം) തെരഞ്ഞെടുക്കപ്പെട്ടു. റബ്ബർ ബോർഡ് മുൻ അംഗവും മീനച്ചിൽ സഹകരണ കാർഷിക വികസന ബാങ്ക് ഭരണസമിതി അംഗവുമായിരുന്നു.
വൈസ് പ്രസിഡണ്ടായി സണ്ണി ചാത്തം വേലിലും ട്രഷററായി മുനിസിപ്പൽ കൗൺസിലർ സാവിയോ കാവുകാട്ടും തെരഞ്ഞെടുക്കപ്പെട്ടു.കഴിഞ്ഞ ദിവസം ചേർന്ന ഭരണ സമിതി യോഗമാണ് തെരഞ്ഞെടുപ്പു നടത്തിയത്.