വഴിവിളക്കുകള്‍ യഥാസമയം തെളിക്കുക, നഗരസഭക്ക് അവകാശപ്പെട്ട കുടിശിഖ ഫണ്ടുകള്‍ അനുവദിച്ച് കിട്ടുന്നതിനുള്ള ഇടപെടലുകള്‍ നടത്തി മുനിസിപ്പാലിറ്റിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക, തദ്ദേശ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശവും അധികാരവും കവര്‍ന്നെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ അത് നിലനിര്‍ത്തുന്നതിനുള്ള ഇടപെടലുകള്‍ നടത്തുക, വികസന മുരടിപ്പ് അവസാനിപ്പിക്കുക, ഗവ. ആശുപത്രി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപടിയെടുക്കുക, ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് അടിയന്തരിമായി പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, കായിക കേരളത്തിന് അഭിമാനമായ ചെറിയാന്‍ ജെ കാപ്പന്‍ സിന്തറ്റിക് ട്രാക്കിന്റെ കേടുപാടുകള്‍ നന്നാക്കുക, നഗരസഭാ ഭരണകക്ഷിയുടെ ഏകപക്ഷീയ ഭരണം അവസാനിപ്പിച്ച് ജനാധിപത്യ മര്യാദകള്‍ പാലിക്കുക, പ്രതിപക്ഷത്തോടുള്ള നിഷേധാത്മക നിലപാടുകള്‍ അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പാലാ നഗരസഭ ഓഫീസ് പടിക്കല്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.
ജോസ് എടേട്ട് അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പ്രൊഫ. സതീശ് ചൊള്ളാനി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
വി.സി പ്രിന്‍സ്, ജിമ്മി ജോസഫ്, സിജി ടോണി, മായ രാഹുല്‍, ആനി ബിജോയി, ലിജി ബിജു, ലിസിക്കുട്ടി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19