യുഡിഎഫിനെ വഞ്ചിച്ചു ഇടതുപക്ഷത്ത് എത്തിയവരെ പാലായിലെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്ന് ചെന്നിത്തല

പാലാ: യുഡിഎഫ് പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയില്‍ മുങ്ങി കുളിച്ച് നില്‍ക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണ്ണ കള്ളക്കടത്തുകാരുടെ താവളമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.

അഴിമതിയും കൊള്ളയും നടത്തുന്ന ഭരണകൂടം സ്ലോട്ടര്‍ ടാപ്പിങ് പോലെ അവസാന മൂന്നുമാസം അഴിമതിയുടെ കാര്യത്തില്‍ കടുംവെട്ട് നടത്തുകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐക്യ ജനാധിപത്യ മുന്നണിയെ വഞ്ചിച്ചു കൊണ്ട് മാര്‍ക്‌സിസ്റ്റ് പാളയത്തില്‍ എത്തിയവരെ പാലായിലെ ജനം പരാജയപ്പെടുത്തുമെന്നു വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Advertisements

കേരളത്തിലുടനീളം യുഡിഎഫിന് അനുകൂല രാഷ്ട്രീയ സാഹചര്യം രൂപപ്പെടുകയാണ് എന്നു പറഞ്ഞ പ്രതിപക്ഷനേതാവ് കുര്യാക്കോസ് പടവന്‍ നയിക്കുന്ന പാലായിലെ യുഡിഎഫ് നഗരസഭാ പാനല്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു.

ഇ.ജെ അഗസ്തി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ്, ജോസഫ് വാഴക്കന്‍, ജോയി എബ്രഹാം, ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, കുര്യാക്കോസ് പടവന്‍, സജി മഞ്ഞക്കടമ്പില്‍ തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.

You May Also Like

Leave a Reply