Pala News

പാലാ ജനകീയ ഹോട്ടലിനു മുന്നിലെ ഗർത്തം നഗരസഭാധികാരികൾ സന്ദർശിച്ചു

പാലാ: ടൗണിലെ നഗരസഭാ ന്യായവില ശാലയ്ക്ക് മുന്നിലുണ്ടായ ഗർത്തം എത്രയും വേഗം മൂടണമെന്ന് നഗരഭരണാധികാരികൾ പി.ഡബ്ലൂ.ഡി. അധികാരികളോടാവശ്യപ്പെട്ടു.

നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര , വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, പ്രതിപക്ഷ നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനി, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ എന്നിവരും ഒരുമിച്ചാണ് ഗർത്തം കാണാനെത്തിയത്. പി. ഡബ്ലൂഡി അധികാരികളും സ്ഥലം സന്ദർശിച്ചു.

Leave a Reply

Your email address will not be published.