ഐങ്കൊമ്പ് :പാലാ തൊടുപുഴ റോഡിൽ അഞ്ചാംമൈലിൽ ഇന്നലെ രാത്രി സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം ഒഴുക്കി.പരിസരത്ത് വൻദുർഗന്ധം.
കുറ്റവാളികളെ എത്രയും പെട്ടെന്ന് കണ്ട്പിടിച്ച് നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്ന് നന്മ റെസിഡൻസ് ഭാരവാഹികളായ ബേബി പുത്തൻപുര,ബാവുകുട്ടൻ വഴികോട്ട് റോയി മിപ്ലിളശേരി,ജോയി പൂതക്കുഴി എന്നിവർ ആവശ്യപ്പെട്ടു.
