Pala News

ഇനി തലസ്ഥാനത്തേക്കും അതിവേഗ എ.സി. യാത്ര ചെയ്യാം; പാലാ- തിരുവനന്തപുരം ലോ ഫ്ലോർ വോൾവോ എ.സി.ബസ് ഇന്ന് മുതൽ

പാലാ: പാലാ ഡിപ്പോയിൽ നിന്നും തലസ്ഥാനത്തേക്കും കുളിർമ്മയേകി ഒരു അതിവേഗ സർവ്വീസ് ആരംഭിക്കുന്നു. പാലായിൽ നിന്നും നാലു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്തും വിധമാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.ലോ ഫ്ലോർ വോൾവോ എ.സി ബസ്സാണ് പുതിയ സർവ്വീസിനായി ലഭ്യമാക്കിയിരിക്കുന്നത്.

പാലായിൽ നിന്നും വെളുപ്പിന് 5.30ന് ആരംഭിക്കുന്ന സർവ്വീസ് കോട്ടയം, കൊട്ടാരക്കര വഴി 9.30 ന് തിരുവനന്തപുരത്ത് എത്തും. തിരികെ 10.30 ന് പുറപ്പെട്ട് 1.45 ന് കോട്ടയത്തും തിരികെ 2.30 ന് പുറപ്പെട്ട് 5.45ന് തിരുവനന്തപുരത്തും എത്തും.

വൈകിട്ട് 7 മണിക്ക് തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട് 11 മണിക്ക് പാലായിൽ എത്തും വിധമാണ് സമയക്രമം ക്രമീകരിച്ചിരിക്കുന്നത്. കോട്ടയത്തുനിന്നും എ.സി. ട്രയിൻ യാത്രക്കായുള്ള നിരക്കിലും കുറഞ്ഞ നിരക്ക് മാത്രമാണുള്ളത്.പാലാ- തിരുവനന്തപുരം യാത്രയ്ക്ക് 338 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്‌. ട്രെയ്നിൽ കോട്ടയത്തുനിന്നും 500-ൽ അധികം രൂപ ആവും. ദീർഘദൂര യാത്രക്കാരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് വേനൽ ചൂടിൽ ആശ്വാസം പകർന്ന് പുതിയ എ.സി: സർവ്വീസ്‌.

പാലായിൽ നിന്നും രാവിലെ 4 മണി മുതൽ 9.30 വരെ തിരുവനന്തപുരം ഭാഗത്തേക്കും വൈകുന്നേരം 5.30 മുതൽ 7.50 വരെ തിരുവനന്തപുരത്തു നിന്നും പാലാ ഭാഗത്തേക്കും ബസ് യാത്രാ സൗകര്യമായി.

ഇതോടൊപ്പം പത്തനംതിട്ട നിന്നും – പരപ്പയിലേയ്ക്കുള്ള രാത്രി സർവ്വീസും പാലാ വഴി ആരംഭിച്ചു. ഇതോടെ പാലായിൽ നിന്നും രാത്രി 7.45 ന് മരങ്ങാട്ടുപിള്ളി, തലയോലപ്പറമ്പ് വഴി എറണാകുളത്തേക്ക് കൂടി സർവ്വീസ് ലഭ്യമായി.

Leave a Reply

Your email address will not be published.