ഡ്രൈവര്‍ക്ക് കോവിഡ്: പാലാ തെക്കേക്കരയിലെ വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു

പാലാ: തെക്കേക്കരയിലെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാലാ തെക്കേക്കരയിലെ വ്യാപാര സ്ഥാപനങ്ങള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അടപ്പിച്ചു. യുവാവിന്റെ സമ്പര്‍ക്ക പട്ടികയും ആരോഗ്യ വകുപ്പ് തയാറാക്കുന്നുണ്ട്.

ഇന്നലെയാണ് തെക്കേക്കരയില്‍ ഡ്രൈവറായ യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. ഒരു അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നു. തുടര്‍ന്നാണ് പരിശോധന നടത്തിയത്.

join group new

You May Also Like

Leave a Reply