സ്റ്റേഡിയത്തിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും: ചെയര്‍മാന്‍

പാലാ: നഗരസഭയുടെ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിരിക്കുന്ന ശുചിമുറികള്‍ പൊതു ജനങ്ങള്‍ക്കും ഉപയോഗിക്കുവാനായി തുറന്നുകൊടുക്കുവാന്‍ തീരുമാനിച്ചതായി ചെയര്‍മാന്‍ ആന്റോ ജോസ് പിടഞ്ഞാറേക്കര അറിയിച്ചു.

സ്റ്റേഡിയം ജംഗ്ഷനിലെ ബസ് സ്റ്റോപ്പില്‍ യാത്രയ്ക്കായി വാഹനം കാത്തു നില്‍ക്കുന്നവരുടെ സൗകര്യാര്‍ഥമാണ് നടപടി എന്ന് ചെയര്‍മാന്‍ അറിയിച്ചു. ഇവിടെ 20-ല്‍ പരം ശുചിമുറികള്‍ ഉണ്ട്.

ഇതിനായി ബസ് സ്റ്റോപ്പിനു സമീപമുള്ള സ്റ്റേഡിയം ഗേറ്റ് രാവിലെ മുതല്‍ വൈകുന്നേരം വരെ തുറന്നിടുമെന്നും ശുചീകരണത്തിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും ചെയര്‍മാന്‍ അറിയിച്ചു.സ്ത്രീകള്‍ക്കായി പ്രത്യേക മുറികള്‍ ക്രമീകരിച്ചിട്ടുണ്ട്.

നഗരത്തിലെ മറ്റ് ശുചി മുറികളും ആവശ്യമായ അറ്റകുറ്റപണികള്‍ നടത്തി ശുചീകരിച്ച് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ കൗണ്‍സില്‍ മുമ്പാകെ ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

കൗണ്‍സിലര്‍മാരായ ബൈജു കൊല്ലംപറമ്പില്‍, ബിജി ജോജോ, സാവിയോ കാവുകാട്ട്, ജോസ് ചീരാംകുഴി, മായാ പ്രദീപ് എന്നിവരും ക്രമീകരണങ്ങള്‍ വിലയിരുത്തി.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply