പാലാ : ലയൺസ് ഡിസ്ട്രിക് 318B ലെ യൂത്ത് എംപവർ മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് പാലാ മെട്രോയുടെ നേതൃത്വത്തിൽ പാലാ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ പത്താം ക്ലാസിലെ കുട്ടികൾക്കായി ‘Born to Win’ (ജയിക്കാനായി ജനിച്ചവൻ ) ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോർജുകുട്ടി ജേക്കബ് ഉദ്ഘാടനകർമ്മം നിർവഹിച്ച യോഗത്തിൽ ലയൺസ് ക്ലബ് ഡിസ്ട്രിക്ട് സെക്രട്ടറി ശ്രീ. സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.
ശ്രീ സോയി തോമസ് ജയിക്കാനായി ജനിച്ചവൻ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. ഇരുന്നൂറോളം കുട്ടികൾ ക്ലാസിൽ പങ്കെടുത്തു. ശ്രീ ബാബു ജോസഫ് സാർ കൃതജ്ഞത രേഖപ്പെടുത്തി .