പാലാ സെന്റ് തോമസ് കോളേജിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. കോളേജിലെ എൻ സി സി ആർമി,നേവൽ വിഭാഗങ്ങളുടെ സംയുക്ത അഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി കോളേജ് പ്രിൻസിപ്പാൾ റവ: ഡോ. ജെയിംസ് ജോൺ മംഗലത്ത് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
കോളേജ് വൈസ് പ്രിൻസിപ്പാൾമാരായ ഡോ. ഡേവിസ് സേവ്യർ, പ്രൊഫ. ജോജി അലക്സ് എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചുകോളേജ് ബർസാർ ഫാ.മാത്യു ആലപ്പാട്ടുമേടയയിൽ എൻ സി സി നേവൽ വിഭാഗം CTO ഡോ. അനീഷ് സിറിയക്ക്, ആർമി വിഭാഗം ANO ലഫ്റ്റനന്റ്.ടോജോ ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സ്വാതന്ത്ര്യത്തിന്റെ നാൾവഴികളെ പറ്റിയും, സ്വാതന്ത്ര്യ സമര സേനാനികളെപ്പറ്റിയും കോളേജ് പ്രിൻസിപ്പാൾ വിദ്യാർഥികൾക്കും, കേഡറ്റുകൾക്കും ചടങ്ങിൽ സന്ദേശം നൽകി. നമുക്ക് ലഭിച്ച സ്വാതന്ത്ര്യം നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ച പ്രിൻസിപ്പാളിന്റെ വാക്കുകൾ വലിയ ആരവത്തോടെയാണ് കലാലയം ഏറ്റെടുത്തത്.
തുടർന്ന് എൻ സി സി കേഡറ്റുകളുടെ സ്വാതന്ത്ര്യ ദിന പരേഡ് കോളേജ് അങ്കണത്തിൽ നടന്നു.ഒരേ ചുവടുകളോടെ മാർച്ച് ചെയ്ത കേഡറ്റുകൾ സ്വാതന്ത്യദിനത്തിന്റെ മാറ്റുകൂട്ടി. പരിപാടിയിൽ കോളേജിലെ അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
സ്വാതന്ത്ര്യ ദിനാഘോഷത്തിന് എൻ സി സി നേവൽ വിഭാഗം കേഡറ്റ് ക്യാപ്റ്റൻ ശ്രീജിത്ത് വി , അർമി വിഭാഗം സീനിയർ അണ്ടർ ഓഫീസർ ഗോകുൽ ബിജു, പെറ്റി ഓഫീസർ കേഡറ്റുമാർ, ജൂനിയർ അണ്ടർ ഓഫീസർമാർ എന്നിവർ നേതൃത്വം നൽകി.