പാലായിൽ കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ശനിയാഴ്ച ആരംഭിക്കും: ആന്റോ പടിഞ്ഞാറേക്കര

പാലാ: കോവിഡ് വാക്സിനേഷൻ പ്രോഗ്രാം പാലായിൽ ശനിയാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ അന്റോ ജോസ്പടിഞ്ഞാറേക്കര അറിയിച്ചു.

തുടക്കത്തിൽ 100 അരോഗ്യ പ്രവർത്തകർക്കാണ് നൽകുക.പാലാ ജനറൽ ആശുപത്രിയിൽ ഇതിനായുള്ള ക്രമീകരണങ്ങൾ സജ്ജീകരിച്ചു. വാക്സിൻ ഇവിടെയാണ് സൂക്ഷിക്കുക. മുൻഗണനാ ക്രമം നിശ്ചയിച്ച് പൊതുജനങ്ങൾക്കും ഉടൻ ലഭ്യമാക്കും.

ശനിയാഴ്ച്ച രാവിലെ 9 മുതൽ വാക്സിനേഷൻ ആരംഭിക്കും. ആശുപത്രി ‘കോമ്പൗണ്ടിൽ ഉള്ള ഡയഗണോസ്റ്റിക്ക് കെട്ടിട സമുച്ചയത്തിലാണ് ക്രമീകരണം ഏർപ്പെടുത്തുക.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply