പാലാ കൊട്ടാരമറ്റത്തു ക്വാറന്റയിന്‍ ലംഘിച്ച അന്യ സംസ്ഥാനക്കാരിക്കു കോവിഡ് സ്ഥിരീകരിച്ചിട്ടില്ല? പ്രചരിക്കുന്ന വാര്‍ത്ത വ്യാജം

പാലാ: പാലായില്‍ ക്വാറന്റയിന്‍ ലംഘിച്ച അന്യ സംസ്ഥാനക്കാരിക്കു കോവിഡെന്നു വ്യാജ പ്രചരണം. വ്യാഴാഴ്ചയാണ് ക്വാറന്റയിന്‍ ലംഘിച്ച് ഇവര്‍ പുറത്തിറങ്ങുകയും കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിനു സമീപത്തു വെച്ച് ആരോഗ്യ പ്രവര്‍ത്തകരും പോലീസും ഇവരെ ആശുപത്രിയില്‍ ആക്കിയതും.

ഡിപ്രഷന്‍ ലക്ഷണങ്ങള്‍ കാണിച്ച ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി അറിയിപ്പു കിട്ടിയിട്ടില്ലെന്നും പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ മേരി ഡോമിനിക് അറിയിച്ചു.

Advertisements

വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും പ്രചരിക്കുന്ന ഈ വാര്‍ത്തയെക്കുറിച്ച് തനിക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് പാലാ ജനറല്‍ ആശുപത്രി സൂപ്രണ്ട് അഞ്ജു സി മാത്യു പറഞ്ഞു.

പാലാ പോലീസ് സ്‌റ്റേഷനിലും ഇതിനെക്കുറിച്ച് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. വ്യാജ വാര്‍ത്ത പ്രചരിക്കുന്നതു ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കണമെന്നും പാലാ പോലീസ് അറിയിച്ചു.

ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി അറിയില്ലെന്നും അഞ്ചു മണിക്ക് ശേഷം ജില്ലാ ഭരണകൂടം ഇന്നത്തെ കോവിഡ് അപ്‌ഡേറ്റ് ഉണ്ടാവുമെന്നും ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചിട്ടുണ്ട്.

കെടിഎം മെഡിക്കല്‍ കോളേജ് ഓണ്‍ലൈന്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

screenshot of the news

You May Also Like

Leave a Reply