Pala News

പാലാ പോളിടെക്നിക്കിൽ എബിവിപി- എസ് എഫ് ഐ പ്രവർത്തകർ തമ്മിൽ അക്രമം

പാലാ: പാലാ പോളിടെക്നിക്കിൽ എബിവിപി- എസ് എഫ് ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. നവാഗതർക്ക് സ്വാഗതം ഒരുക്കിയ എബിവിപി പ്രവർത്തകർക്ക് നേരെ സിപിഐഎം, എസ്എഫ്ഐ ഗുണ്ടകൾ അക്രമം അഴിച്ചു വിടുകയായിരുന്നു എന്ന് എബിവിപി പ്രവർത്തകർ.

കോളജിൻ്റെ മുമ്പിൽ നവാഗതർക്ക് സ്വാഗതം നൽകിയ എബിവിപി പ്രവർത്തക്കർക്കു നേരെ എസ്എഫ്ഐ – സിപിഎം പ്രവർത്തകർ യാതൊരു പ്രകോപനവും ഇല്ലാതെ അക്രമം നടത്തുകയായിരുന്നുവെന്നു എബിവിപി പ്രവർത്തകർ ആരോപിച്ചു.

അക്രമത്തിൽ ഇരു വിഭാഗം പ്രവർത്തകർക്കും പരിക്കേറ്റു. പാലാ നഗർ സെക്രട്ടറി അക്ഷയ് മന്നക്കനാട്,ജില്ലാ കമ്മിറ്റിയംഗം അനന്തു, തുടങ്ങിയ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു, ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ഒരു മാസമായിട്ട് പാലായിൽ പല ക്യാമ്പസുകളിൽ എബിവിപി പ്രവർത്തകർക്ക് നേരെ ആക്രമണം അഴിച്ചുവിടുന്ന എസ്എഫ്ഐ പ്രവർത്തകരുടെ നീക്കത്തെ നിയമത്തിന്റെ വഴിയിലൂടെ പ്രതിരോധിക്കുമെന്ന് ജില്ലാ പ്രസിഡൻറ് സനന്ദൻ ഓ എസ് അറിയിച്ചു.

Leave a Reply

Your email address will not be published.