പാലായില്‍ ജാഗ്രത; കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പോലീസ്

പാലാ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പാലാ ഡിവൈഎസ്പി കെ ബൈജുകുമാര്‍ അറിയിച്ചു.

എല്ലാവരും ജാഗ്രത പുലര്‍ത്തണം. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും ചെയ്യാത്തവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

ഇന്നലെ നഗരസഭയിലെ ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ സമ്പര്‍ക്ക പട്ടിക തയാറാക്കി വരികയാണ്. ഈ സാഹചര്യത്തിലാണ് എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

You May Also Like

Leave a Reply