പാലാ പോലീസ് സ്‌റ്റേഷന്‍ ഇനി ചൈല്‍ഡ് ഫ്രണ്ട്‌ലി പോലീസ് സ്‌റ്റേഷന്‍

പാലാ: പാലാ പോലീസ് സ്‌റ്റേഷന്‍ ഇനി ചൈല്‍ഡ് ഫ്രണ്ട്‌ലി പോലീസ് സ്‌റ്റേഷന്‍. ജില്ലയിലെ ആറു പോലീസ് സ്‌റ്റേഷനുകളാണ് ചൈല്‍ഡ് ഫ്രണ്ട്‌ലി പോലീസ് സ്‌റ്റേഷനുകളാക്കി മാറ്റിയത്.

കുട്ടികള്‍ക്കായി പ്രത്യേക മുറി അടക്കമുള്ള സൗകര്യങ്ങള്‍ പോലീസ് സ്‌റ്റേഷനില്‍ ഒരുക്കിയാണ് ചൈല്‍ഡ് ഫ്രണ്ട്‌ലി പോലീസ് സ്‌റ്റേഷനുകളാക്കി മാറ്റിയിരിക്കുന്നത്.

പോലീസ് സ്‌റ്റേഷനിലെത്തുന്ന കുട്ടികള്‍ക്ക് എത്തിയിരിക്കുന്നത് പോലീസ് സ്‌റ്റേഷനിലാണെന്ന ചിന്തയുണ്ടാകാതിരിക്കുകയാണ് ലക്ഷ്യമെന്ന് പാലാ സിഐ അനൂപ് ജോസ് പറഞ്ഞു. കുട്ടികള്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ മികച്ച പരിചരണവും ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് അടക്കമുള്ളവ നല്‍കുമെന്നും സിഐ അറിയിച്ചു.

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം രാവിലെ 11 മണിക്ക് ഓണ്‍ലൈനായി നടന്നു. പാലായ്ക്കു പുറമെ ഏറ്റുമാനൂര്‍, കിടങ്ങൂര്‍, മണര്‍കാട്, പൊന്‍കുന്നം, എരുമേലി എന്നിവയാണ് ജില്ലയിലെ മറ്റു ചൈല്‍ഡ് ഫ്രണ്ട്‌ലി പോലീസ് സ്‌റ്റേഷനുകള്‍.

join group new

You May Also Like

Leave a Reply