മാസ്‌കില്ലാതെ കൂട്ടംകൂടിയതു ചോദ്യംചെയ്ത പിങ്ക് പോലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ അസഭ്യം; സാമൂഹിക വിരുദ്ധര്‍ പോലീസ് ഉദ്യോഗസ്ഥയുടെ കൈയുടെ ചൂടറിഞ്ഞു

പാലാ: മാസ്‌കില്ലാതെ കൂട്ടംകൂടിയതു ചോദ്യം ചെയ്ത പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്ക്കു നേരെ അസഭ്യം പറഞ്ഞെന്ന് പരാതി. പാലാ സ്റ്റാന്‍ഡില്‍ ഇന്നു രാവിലെയാണ് സംഭവം.

പാലാ സ്റ്റാന്‍ഡിലെ ശുചിമുറിയ്ക്കു സമീപം സാമൂഹ്യ വിരുദ്ധര്‍ മാസ്‌ക് പോലും ധരിക്കാതെ കൂട്ടംകൂടുന്നതു ശ്രദ്ധയില്‍ പെട്ട വനിതാ പോലീസ് ഉദ്യോഗസ്ഥ ഇവരോട് ഇവിടെ നിന്നു മാറാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതില്‍ ക്ഷുഭിതനായ ഒരാള്‍ മോശമായി സംസാരിക്കുക ആയിരുന്നുവെന്നാണ് വിവരം. മോശമായി സംസാരിച്ച ഇയാളുടെ നമ്പര്‍ കുറിച്ചെടുത്ത പോലീസ് ഉദ്യോഗസ്ഥ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് കൈകൊണ്ട് നല്ലൊരു സമ്മാനവും നല്‍കി.

പോലീസ് ഉദ്യോഗസ്ഥയുടെ കൈയുടെ ചൂടറിഞ്ഞ ഇയാള്‍ സ്ഥലത്തു നിന്നും ഓടി രക്ഷപെട്ടു. ഇയാള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി.

പാലാ സ്റ്റാന്‍ഡില്‍ ശുചിമുറിയുടെ സമീപത്തു സാമൂഹിക വിരുദ്ധര്‍ കൂട്ടംകൂടുന്നതായി പരാതി നേരത്തെയും ഉയര്‍ന്നിട്ടുണ്ട്. മദ്യലഹരിയില്‍ കഴിയുന്ന ഇവര്‍ സമീപത്തെ കച്ചവടക്കാര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായാണ് പരാതി. അടുത്തിടെ രണ്ടു മദ്യപര്‍ തമ്മില്‍ ഏറ്റുമുട്ടിയതും വലിയ വാര്‍ത്തയായിരുന്നു.

join group new

Leave a Reply

%d bloggers like this: