ആന്റോ ജോസ് പടിഞ്ഞാറേക്കര പാലാ നഗരസഭാ ചെയര്‍മാന്‍; ആദ്യ എല്‍ഡിഎഫ് ചെയര്‍മാന്‍

പാലാ: നഗരസഭാ ചെയര്‍മാനായി കേരള കോണ്‍ഗ്രസ് എമ്മിന്റെ ആന്റോ ജോസ് പടിഞ്ഞാറേക്കര തെരഞ്ഞെടുക്കപ്പെട്ടു. ഒമ്പതിനെതിരെ 17 വോട്ടിനാണ് ആന്റോ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. പാലായുടെ ചരിത്രത്തില്‍ ആദ്യത്തെ എല്‍ഡിഎഫ് ചെയര്‍മാനാണ് ആന്റോ പടിഞ്ഞാറേക്കര.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച ആന്റോയ്ക്ക് 17 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ പ്രൊഫ സതീഷ് ചൊള്ളാനി 9 വോട്ടുകള്‍ നേടി.

Advertisements

ഇടതുമുന്നണിയുടെ കരാര്‍ പ്രകാരം ആദ്യ രണ്ടു വര്‍ഷം ആന്റോ ചെയര്‍മാനായി തുടരും. മൂന്നാം വര്‍ഷം സിപിഎമ്മിനാണ് ചെയര്‍മാന്‍ സ്ഥാനം. പിന്നീടുള്ള രണ്ടു വര്‍ഷങ്ങളിലും കേരള കോണ്‍ഗ്രസ് എമ്മിനു തന്നെ ചെയര്‍മാന്‍ സ്ഥാനം ലഭിക്കും.

ഇന്ന് ഉച്ച കഴിഞ്ഞു നടക്കുന്ന വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് സിപിഎമ്മിന്റെ സിജി പ്രസാദ് ആണ് ഇടതുപക്ഷ സ്ഥാനാര്‍ഥി. കരാര്‍ അനുസരിച്ച് ആദ്യ മൂന്നു വര്‍ഷത്തേക്ക് വൈസ് ചെയര്‍പേഴ്‌സണ്‍ പദവി സിപിഎമ്മിനാണ്. തുടര്‍ന്നുള്ള രണ്ടു വര്‍ഷം കേരള കോണ്‍ഗ്രസ് എമ്മിന് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനവും ലഭിക്കും.

You May Also Like

Leave a Reply