പാലാ മുരിക്കുംപുഴയില്‍ നിന്നും കാണാതായ പതിനാലുകാരിയെ കണ്ടുകിട്ടി

പാലാ: മുരിക്കുംപുഴയില്‍ നിന്നും കാണാതായ പതിനാലുകാരിയെ കണ്ടുകിട്ടി. പാലാ – പാറപ്പള്ളി റോഡില്‍ കരിമ്പത്തിക്കണ്ടം ജംഗ്ഷനില്‍ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്.

ഇന്ന് ഉച്ച കഴിഞ്ഞ് ഒന്നരയോടെയാണ് കുട്ടിയെ മുരിക്കുംപുഴ ഭാഗത്തുനിന്നും കാണാതായത്.

Advertisements

കുട്ടിയെ കാണാതായ ഉടന്‍തന്നെ പാലാ പോലീസ് മറ്റു സ്‌റ്റേഷനുകളിലേക്കു വിവരം അറിയിക്കുകയും ഊര്‍ജിതമായി അന്വേഷിക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയും കുട്ടിയെ കണ്ടെത്തുന്നതിന് സഹായം തേടിയിരുന്നു.

You May Also Like

Leave a Reply