പാലായില്‍ പോളിംഗ് 71.05 ശതമാനം മാത്രം; നഗരസഭകളില്‍ ജില്ലയിലെ ഏറ്റവും താഴ്ന്ന നിരക്ക്

പാലാ: കേരള കോണ്‍ഗ്രസുകളുടെ നേര്‍ക്കു നേര്‍ പോരാട്ടം കൊണ്ടു ശ്രദ്ധ നേടിയ പാലാ നഗരസഭയില്‍ ഇക്കുറി രേഖപ്പെടുത്തിയത് 71.05 ശതമാനം പോളിംഗ്.

കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയ മുനിസിപാലിറ്റിയും പാലാ തന്നെ.

ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത് ഈരാറ്റുപേട്ട നഗരസഭയാണ്. 85.35 ശതമാനമാണ് പോളിംഗ് നിരക്ക്. 80 ശതമാനത്തിനു മുകളില്‍ പോളിംഗ് നടന്ന ഏക നഗരസഭയും ഈരാറ്റുപേട്ട മാത്രം.

ചങ്ങനാശേരി- 71.22, കോട്ടയം- 72.01, വൈക്കം- 75.99, ഏറ്റുമാനൂര്‍-71.97 എന്നിങ്ങനെയാണ് മറ്റു നഗരസഭകളിലെ പോളിംഗ് ശതമാനം.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply