പാലായിൽ കോവിഡ് പ്രതിരോധത്തിന് അടിയന്തിര സർവ്വകക്ഷി യോഗം: സന്നദ്ധ സേന ഉടൻ രൂപീകരിക്കും, സി എഫ് എൽ ടി സി ഇന്ന് മുതൽ

പാലാ: കോവിഡ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധികൾ പരിഹരിക്കുന്നതിനും ബോധവൽക്കരണത്തിനും രോഗികൾക്ക് സഹായം എത്തിക്കുന്നതിനും വേണ്ടി സന്നദ്ധ സേന രൂപീകരിക്കുവാൻ പാലായിൽ ചേർന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചു.

പാലാ നഗസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയാണ് ചേമ്പറിൽ സർവ്വകക്ഷി യോഗം വിളിച്ചത്.

Advertisements

നഗരസഭയുടെ നേതൃത്വത്തിലുള്ള ഫസ്റ്റ് ലൈൻ ട്രീററ്മെൻ്റ് സെൻ്റർ അരുണാപുരം പാസ്റ്ററൽ സെൻ്റെറിൽ ഇന്ന് മുതൽ ആരംഭിക്കും.

പാലാ ജനറൽ ആശുപത്രിയിൽ നിന്നും ശുപാർശ ചെയ്യപ്പെടുന്നതും കിടത്തി ചികിത്സ ആവശ്യമുള്ളവരെയും മാത്രമായിരിക്കും ഇവിടെ അഡ്മിറ്റ് ചെയ്യുക.

ഇവിടെ 220 പേരെ കിടത്തി ചികിത്സിക്കാതുള്ള സ്വകര്യം ലഭ്യമാക്കും. പൊതുജനങ്ങൾക്കായി 110 ബഡുകൾ ഉണ്ടായിരിക്കും.

ബാക്കി ബെഡുകൾ ജീവനക്കാർക്കും ആരോഗ്യ പ്രവർത്തകർക്കുമായി നീക്കിവയ്ക്കും.

രോഗികൾക്കായി ആംബുലൻസ് സേവനം ലഭ്യമാക്കും.
രോഗലക്ഷണമുള്ളവരെ പരിശോധിച്ച് ഓക്‌സിജൻ ലവൽ കണ്ടെത്തുന്നതിനായി, പൾസ് ഓക്സിമീറ്ററുകൾ വാങ്ങി ആശാ വർക്കർമാർക്ക് ലഭ്യമാക്കും.

ജനകീയ സഹകരണത്തോടെ കോവിഡ് പ്രതിരോധ ഫണ്ട് ശേഖരിച്ച് സഹായം എത്തിക്കുവാനും യോഗം തീരുമാനിച്ചു. രോഗ വ്യാപനം കൂടുതലാകുന്ന പക്ഷം ഓരോ വാർഡിലും ഓക്സിലറി കെയർ സെൻ്ററുകൾ ആതാത് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ഉണ്ടാക്കും.

രോഗീപരിചരണത്തിനും അടിയന്തിര സാഹചര്യം നേരിടാനുമായി യോഗ്യരായ നഴ്സുമാരുടെ ലിസ്റ്റ് പ്രത്യേകം തയ്യാറാക്കുവാൻ ആരോഗ്യ വിഭാഗത്തിന് നിർദ്ദേശം നൽകി.

രക്തക്ഷാമം ഉണ്ടാവാതിരിക്കുവാൻ
വാക്സിനേഷനു മുൻപായി രക്തം ദാനം ചെയ്യുന്നതിന് യുവാക്കൾക്കിടയിൽ ആവശ്യമായ പ്രചാരണം നടത്തും.

ആശാ വർക്കർമാരുടെ സേവനം വാർഡുകളിൽ ലഭ്യമാക്കും.

ദുരന്തനിവാരണ ഫണ്ടിൽ നിന്നും പാലാ ജനറൽ ആശുപത്രിക്ക് ആയിരം ലിറ്റർ / മിനിറ്റ് ശേഷിയുള്ള ഓക്സിജൻ ജനറേറ്റിംഗ് പ്ലാൻ്റിനായി സമർപ്പിച്ചിട്ടുള്ള അപേക്ഷയിൽ അനുമതി ലഭ്യമാക്കണമെന്നും ആവശ്യജീവനക്കാരില്ലാത്തതിനാൽ പ്രവർത്തിപ്പിക്കുവാൻ കഴിയാത്ത വെൻ്റിലേറ്ററോടു കൂടിയ ഐ.സി.യു ഉടൻ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ ലഭ്യമാക്കുവാനും സത്വര നടപടി സ്വീകരിക്കണമെന്ന് ജില്ലാ ആരാഗ്യ വകുപ്പ് അധികൃതരോട് യോഗം അഭ്യർത്ഥിച്ചു.

ഈ വിഷയത്തിൽ അധികൃതരുമായി ഉടൻ ചർച്ച നടത്തുവാൻ നഗരസഭാ ചെയർമാനെ ചുമതലപ്പെടുത്തി.

പാലാ ജനറൽ ആശുപത്രിക്ക് അവശ്യമായ ആൻ്റിജൻ ടെസ്റ്റിംഗ് കിറ്റും മററു
രോഗനിർണ്ണയ ഉപകരണങ്ങളും യഥാസമയം ല്ഭ്യമാക്കാത്തതിൽ യോഗം പ്രതിഷേധം അറിയിച്ചു.

യോഗത്തിൽ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു കൊല്ലം പറമ്പിൽ, പി.എം ജോസഫ്‌ ,ബിജു പാലൂപടവിൽ, പീറ്റർ പന്തലാനി, ഔസേപ്പച്ചൻ തകിടിയേൽ, സിബി തോട്ടുപുറം, അഡ്വ എഎസ്..തോമസ്, കെ.ആർ.ബാബു, അഡ്വ.ബേബി ഊരകത്ത്, എ.എസ്.ജയപ്രകാശ്, ജയ്സൺമാന്തോട്ടം, ബാബു മുകാല, പി.എൻ.പ്രമോദ്, ശുഭ സുന്ദർരാജ്, കെ.ആർ.സുധർ ശൻ എന്നിവരും ആരോഗ്യ വകുപ്പ് അധികൃതരും യോഗത്തിൽ പങ്കെടുത്തു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply