പാലാ നഗരസഭ ജീവനക്കാരന്‍ കോട്ടയം സ്വദേശി, സഹപ്രവര്‍ത്തകരെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കും

പാലാ: പാലാ നഗരസഭയില്‍ കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരന്‍ കോട്ടയം സ്വദേശി. ഇയാള്‍ ദിവസവും പോയി വരികയായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് രാവിലെ മാറ്റി.

തിങ്കളാഴ്ച രാവിലെ തന്നെ നഗരസഭ കെട്ടിടവും പരിസരവും അണുവിമുക്തമാക്കി. അതേ സമയം പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്നും കരുതല്‍ വേണമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ മേരി ഡൊമിനിക് പറഞ്ഞു.

ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ജീവനക്കാരെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുമെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച വരെ ഇയാള്‍ ഓഫീസില്‍ എത്തിയിരുന്നു.

നഗരസഭ കാര്യാലയം തുറക്കുന്ന കാര്യത്തില്‍ തീരുമാനം കളക്ടറുടെ നിര്‍ദേശമനുസരിച്ച് എടുക്കുമെന്നും ഇതുവരെ തീരുമാനം ആയിട്ടില്ലെന്നും മേരി ഡൊമിനിക് കൂട്ടിച്ചേര്‍ത്തു.

join group new

You May Also Like

Leave a Reply