പാലാ നഗരസഭയില്‍ ഒരു വര്‍ഷം ചെയര്‍മാന്‍ പദവി സിപിഎമ്മിന്

പാലാ: പാലാ നഗരസഭയില്‍ ഒരു വര്‍ഷം ചെയര്‍മാന്‍ പദവി സി.പി.എമ്മിനു നല്‍കും. ഇന്നു വൈകുന്നേരം ചേര്‍ന്ന ഇടതു മുന്നണി യോഗത്തിലാണ് ഇതേക്കുറിച്ച് ധാരണയായത്.

പാലാ നഗരസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് സി.പി. എം. അധികാരത്തില്‍ വരുന്നത്. ഇത്തവണ വാര്‍ഡ് 15ല്‍ നിന്ന് റിക്കാര്‍ഡ് ഭൂരിപക്ഷത്തോടെ പാര്‍ട്ടി ചിഹ്നത്തില്‍ ജയിച്ച അഡ്വ. ബിനു പുളിക്കക്കണ്ടം ആണ് സിപിഎമ്മിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി.

Advertisements

ആദ്യ രണ്ടു വര്‍ഷവും അവസാന രണ്ടു വര്‍ഷവും കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് ചെയര്‍മാന്‍ സ്ഥാനം. നടുവിലെ ഒരു വര്‍ഷമാണ് സി.പി.എംന് ലഭിക്കുക.

You May Also Like

Leave a Reply