പാലാ: വിവിധ നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ചെയർമാൻമാരെ തെരഞ്ഞെടുത്തു. കേ.കോൺ (എo) ലെ ധാരണ പ്രകാരം പാർട്ടി അംഗങ്ങളായ മുൻ സ്ഥിരം സമിതി ചെയർമാൻമാർ രാജിവച്ചതിനെ തുടർന്നാണ് പുതിയ ചെയർമാൻമാരെയും അംഗങ്ങളേയും തെരഞ്ഞെടുത്തത്. അംഗങ്ങൾ രാജിവച്ച ഒഴിവിൽ കഴിഞ്ഞ ദിവസം പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തിരുന്നു.


വികസന കാര്യ സ്ഥിരം സമിതിയിലേക്ക് സാവിയോ കാവുകാട്ട്, ആരോഗ്യസ്ഥിരം സ്ഥിരം സമിതിയിലേക്ക് ഷാജു തുരുത്തൻ, മരാമത്ത് സ്റ്റാൻൻെറിംഗ് കമ്മിറ്റിയിൽ മായാപ്രദീപ്, വിദ്യാഭ്യാസ സ്ഥിരം സമിതിയിൽ ബിജി ജോജോ കുടക്കച്ചിറയും ചെയർമാൻമാരായി തെരഞ്ഞെടുക്കപ്പെട്ടു (എല്ലാവരും കേ.കോൺ (എം).
ആരോഗ്യം, വികസനo കമ്മിറ്റികളിലേക്ക് യു.ഡി.എഫ് മത്സരിച്ചിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്ഥിരം സമിതി ചെയർമാൻമാർക്ക് കേ.കോൺ (എം) ടൗൺ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. ബിജു പാലൂപടവൻ അദ്ധ്യക്ഷത വഹിച്ചു.

ടോബിൻ.കെ.അലക്സ്, ആൻ്റോ പടിഞ്ഞാറേക്കര ,ബൈജു കൊല്ലം പറമ്പിൽ,ലീന സണ്ണി, നീന ചെറുവള്ളി, ജോസ് ചീരാംകുഴി എന്നിവർ പ്രസംഗിച്ചു.