ആന്റോ ജോസ് പടിഞ്ഞാറേക്കരയേ അഭിനന്ദിച്ചു

പാലാ: നഗരസഭ മുനിസിപ്പല്‍ ചെയര്‍മാനായി അധികാരമേറ്റെടുത്ത് ഒരാഴ്ചയ്ക്കകം സ്വാതന്ത്യ സമര സേനാനി ചെറിയാന്‍ ജെ കാപ്പന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി സ്ഥാപിച്ചിരിക്കുന്ന കവാടത്തിന്റെ തകരാറിലായ ഗെയിറ്റ് പുനര്‍നിര്‍മ്മിച്ച് സ്ഥാപിച്ച മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കരയേ കേരളാ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് ബിജു പാലൂപ്പടവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഭിനന്ദിച്ചൂ.

സജീവ് കണ്ടത്തില്‍, ബെന്നി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്റ്റേഡിയം സംരക്ഷണ സമിതി അംഗങ്ങളും നിരവധി കായിക താരങ്ങളും കായികപ്രേമികളും പ്രസ്തുത യോഗത്തില്‍ പങ്കെടുത്തു.

Advertisements

You May Also Like

Leave a Reply