പാലാ: സെ.മേരീസ് സ്കൂൾ – മാർക്കറ്റ് റോഡിൽ പുനരുദ്ധാരണം നടക്കുന്നതിനാൽ ഇതു വഴി സമാന്തര റോഡിലേക്കുള്ള ഗതാഗതം ഒരാഴ്ച്ച തടസ്സപ്പെടുമെന്ന് വാർഡ് കൗൺസിലർ ബിജി ജോജോ അറിയിച്ചു.
റോഡിൻ്റെ ആരംഭ ഭാഗത്ത് ഇന്ന് കോൺക്രീറ്റിംഗ് ആരംഭിക്കും.
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2022 – 23 സാമ്പത്തിക വർഷത്തിൽ തുടർച്ചയായി വീണ്ടും 100% വസ്തു നികുതി (കെട്ടിട നികുതി) സമാഹരിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.
ഈരാറ്റുപേട്ട :നഗരസഭാ പരിധിയിൽ പാതയോരങ്ങൾ, ഫുട്പാത്തുകൾ എന്നിവിടങ്ങളിലും പൊതുസ്ഥലങ്ങളിലും ,കാൽനടയാത്രക്കാർക്കും വാഹന ഗതാഗത്തിനും ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിലും വാഹന യാത്രക്കാരുടെ കാഴ്ച മറക്കുന്ന രീതിയിലും അപകടകരമായും അനധിക്രിതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ, ഹോർഡിങ്സുകൾ, കൊടികൾ, തോരണങ്ങൾ ഫ്ലക്സുകൾ എന്നിവ 06/02/23 തീയതിക്കകം ടി ബോർഡുകൾ സ്ഥാപിച്ചവർ സ്വമേധയാ മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം നഗരസഭാ നേരിട്ട് ടി ബോർഡുകൾ നീക്കം ചെയ്യുന്നതും ആയതിൻ്റെ പിഴ ഉൾപ്പടെയുള്ള ചിലവുകൾ ബോർഡ് സ്ഥാപിച്ചവരിൽ നിന്ന് ഈടാക്കുന്നതും പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതുമാണ് എന്ന് ഈരാറ്റുപേട്ട Read More…
പാലാ: സ്വന്തം പുരയിടം ഫലവൃക്ഷങ്ങൾ കൊണ്ട് ഹരിതാഭമാക്കിയ റിട്ട. ടീച്ചർ മുത്തോലി തെങ്ങും തോട്ടത്തിൽ റൂബി തോമസ് എന്ന വനിതാ കർഷകയെ കേരള കോൺ’ (എം) സംസ്കാര വേദിയുടെ നേതൃത്വത്തിൽ ആദരിച്ചു. നെല്ല് ഒഴികെയുള്ള എല്ലാ ഫല വൃക്ഷങ്ങളും, ഔഷധ സസ്യങ്ങളും, മൃഗങ്ങളും, വളർത്തുപക്ഷികളും എല്ലാം റൂബിയുടെ വീടിനു ചുറ്റുമുള്ള തൊടിയിലുണ്ട്. കർഷക ദിനാചരണത്തോട് അനുബന്ധിച്ച് മുത്തോലി തെങ്ങും തോട്ടത്തിലെ കൃഷിയിടത്തിൽ എത്തി കേരള കോൺഗ്രസ് (എം) സംസ്കാരവേദി പൊന്നാട അണിയിച്ചും ഫലവൃക്ഷ തൈകൾ സമ്മാനിച്ചും റൂബി Read More…