പാലാ പുലിയന്നൂരില്‍ വന്‍ മദ്യവേട്ട; ലോറിയില്‍ കടത്തിയ 500 കെയ്‌സോളം മദ്യം പിടികൂടിയത് വാഹന പരിശോധനയില്‍

പാലാ: വാഹനപരിശോധനയ്ക്കിടെ പുലിയന്നൂരില്‍ വന്‍ മദ്യവേട്ട. മംഗലാപുരത്തു നിന്നും കടത്തിക്കൊണ്ടു വന്ന 500 കെയ്‌സോളം മദ്യമാണ് പിടിയിലായത്.

പുലിയന്നൂര്‍ കോട്ടപ്പാലത്തിനു സമീപം രാവിലെ 10 മണിയോടെയാണ് പാലാ പോലീസ് അനുവാദമില്ലാതെ കടത്തിയ മദ്യം പിടികൂടിയത്.

Advertisements

എസ് ഐ തോമസ്, ജേക്കബ് എന്നിവരടങ്ങുന്ന പോലീസ് പെട്രോളിംഗ് സംഘമാണ് മദ്യം പിടികൂടിയത്. പാലാ എസ് എച്ച് ഒ സുനില്‍ തോമസിന്റെ നേതൃത്വത്തില്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു വരുന്നു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply